ബംഗാള്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് പ്രഹരമേല്‍പ്പിച്ച് പ്രധാന ഘടക കക്ഷി എന്‍ഡിഎ വിട്ടു

ഗൂര്‍ഖ ജനമുക്തി മോര്‍ച്ച 12 വര്‍ഷമായി എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയാണ്.

Update: 2020-10-21 14:06 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രഹരമേല്‍പ്പിച്ച് എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷി മുന്നണി വിട്ടു. ബിമല്‍ ഗുരുങിന്റെ നേതൃത്വത്തിലുള്ള ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയാണ് ബിജെപിയുമായുള്ള ബന്ധം വിഛേദിച്ചത്. പാര്‍ട്ടി ഇനി തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബിമല്‍ ഗുരുങ് പ്രഖ്യാപിച്ചു.    

    യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിമല്‍ ഗുരുങ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അപ്രത്യക്ഷനായിരുന്നു. അതിനു ശേഷം ഇന്നാണ് വീണ്ടും ജനമധ്യത്തിലെത്തിയത്. 2021 ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുകയാണെന്നും ഇനി മമത ബാനര്‍ജിയോടൊപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂര്‍ഖ ജനമുക്തി മോര്‍ച്ച 12 വര്‍ഷമായി എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയാണ്. ഗോത്ര മേഖലയിലെ ജനങ്ങള്‍ക്കു വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ മമതാ ബാനര്‍ജി പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News