ബംഗളൂരു: ബംഗളൂരുവില്‍ 'നമ്മ മെട്രോ'യിലെ 80 തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പിആര്‍ഒ യശ്വന്ത് ചൗഹാന് ബി എല്‍ അറിയിച്ചു.
ക്യാമ്പുകളില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗനവാര-ഗോട്ടിഗേര ലയ്നിലെ ക്യാമ്പിലാണ് കൊവിഡ് സ്ഥിരീകരിച്ച എല്ലാ തൊഴിലാളികളും താമസിച്ചിരുന്നത്. ഇതേ ക്യാമ്പിലെ ലാര്‍സന്‍ ആന്റ് ടൂബ്രോയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവന്ന തൊഴിലാളികള്‍ക്ക് പനി ബാധിച്ചതായി റിപോര്‍ട്ടുണ്ട്.
കൊവിഡ് ബാധിച്ച തൊഴിലാളികളെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഐസൊലേഷനിലേക്കയച്ചിട്ടുണ്ട്.