ജിദ്ദ: കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി സെയ്ത് സുബൈര്‍ (52) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍വച്ചായിരുന്നു മരണം. ഖബറടക്കം ജിദ്ദയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിതാവ്; പരേതനായ കോയസ്സന്‍.
ഭാര്യ സാജിത ( സിജോള്‍), മകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹിബ ആമിന, മകന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഫയ്സ്, സഹോദരങ്ങള്‍ ശംസുദ്ദീന്‍, ഹാഷിം, ഫൈസല്‍, സഹോദരിമാര്‍ ഫാത്തിമാ, റാബിഅ, റംലത്ത്.
ഓഐസിസി ജിദ്ദ കമ്മിറ്റി സെക്രട്ടറിയും, കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ സെക്രട്ടറിയുമായ ഹാഷിം കോഴിക്കോടിന്റെ സഹോദരനാണ്.