കോഴിക്കോട്: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2ന്റെ ഭാഗമായി മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ വിവിധ അവാർഡുകളും പൊതു വിഭാഗത്തിൽ നടത്തിയ ഫോട്ടോഗ്രാഫി അവാർഡുകളും പ്രഖ്യാപിച്ചു.
മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിങ്ങിനുള്ള അവാർഡിന് മീഡിയ വൺ കോഴിക്കോട് സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത് ലാൽ അർഹയായി. മാതൃഭൂമി ന്യൂസിലെ അരുൺ കിഷോർ എം സിക്കാണ് മികച്ച ടിവി ക്യാമറമാനുള്ള അവാർഡ് ലഭിച്ചത്.
സമഗ്ര പത്ര റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മലയാള മനോരമക്കും ലഭിച്ചതായി
ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
പൊതു വിഭാഗത്തിൽ നടത്തിയ
മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ബിനോയ് ബിനു ഒന്നാം സ്ഥാനവും കെ ലിനീഷ് രണ്ടാം സ്ഥാനവും നേടി. ക്യാമറ ഫോട്ടോഗ്രാഫി വിഭാഗത്തിൽ റെജുമോൻ, ഷിജു വാണി എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.