ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തു; ബംഗാളിലെ ഓരോ ദുര്‍ഗാപൂജ പന്തലിനും 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മമത

Update: 2021-09-07 16:49 GMT

കൊല്‍ക്കത്ത: ഭബാനിപൂര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ കയ്യിലെടക്കാന്‍ പുതിയ നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തെ ഓരോ ദുര്‍ഗപൂജ പന്തലിനും 50,000 രൂപ ഗ്രാന്റ് നല്‍കാനാണ് പദ്ധതി. സംസ്ഥാനത്ത് 36,000 ക്ലബ്ബുകളാണ് പന്തലുകള്‍ ഉയര്‍ത്തുന്നത്. 

കൊല്‍ക്കത്തയില്‍ മാത്രം 2,500 പന്തലുകളുണ്ട്.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയല്ല, ചീഫ് സെക്രട്ടറി എച് കെ ദ്വിവേദിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഭാനിപൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ധനസഹായം പ്രഖ്യാപിച്ചതെന്നാണ് കരുതുന്നത്. ഭാനിപൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ മമതക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാനാവൂ. സ്പ്തംബര്‍ 30നാണ്് ഉപതിരഞ്ഞെടുപ്പ്.

മമതയുടെ നീക്കത്തില്‍ ബിജെപി അതൃപ്തി പ്രകടിപ്പിച്ചു. ഗ്രാന്റ് വിതരണത്തിനെതിരേ ബിജെപി ബംഗാള്‍ ഘടകം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ചീഫ് സെക്രട്ടറി പ്രഖ്യാപനം നടത്തിയത്. 

Tags:    

Similar News