രാഹുല്‍ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡൊ' യാത്ര ഇന്ന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും

Update: 2022-09-07 02:57 GMT

ചെന്നൈ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര കന്യാകുമാരിയില്‍നിന്ന് ഇന്ന് ആരംഭിക്കും. മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ ശ്രീപെരുമ്പതൂരിലെ സ്മാരകം രാഹുല്‍ സന്ദര്‍ശിച്ചു.






കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തില്‍നടക്കുന്ന പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിക്ക് ഭാരത് ജോഡൊ യാത്രയുടെ ഭാഗമായി ഖാദിയില്‍ നിര്‍മിച്ച ദേശീയപതാക കൈമാറും.

ഇന്ന് വൈകീട്ട് 5 മണിയോടെയാണ് യാത്ര ഉദ്ഘാടനം ചെയ്യുക. 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര നാളെ രാവിലെ തുടങ്ങും.

ഓരോ ദിവസവും 6-7 മണിക്കൂര്‍ നേരം നടക്കും. ആയിരക്കണക്കിന് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണി ചേരും. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും പദയാത്ര കടന്നുപോകും.



150 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര ഓരോ സംസ്ഥാനത്തെയും പാര്‍ട്ടി പ്രസിഡന്റുമാരും ലജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാക്കളും അതത് സംസ്ഥാനങ്ങളില്‍ നേതൃത്വം നല്‍കും.

പാര്‍ട്ടിയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയാണ് ഇതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Tags:    

Similar News