മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജാഥാ അംഗം ട്രക്കിടിച്ച് മരിച്ചു. തമിഴ്‌നാട് സ്വദേശി ഗണേശന്‍ (62) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാന്ദഡില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുയോഗം കഴിഞ്ഞ് ജോഡൊ യാത്രക്കാര്‍ അന്തിയുറങ്ങുന്ന പിംപല്‍ഗാവിലേക്ക് മടങ്ങുന്ന വഴിക്ക് രാത്രി 8.20നായിരുന്നു അപകടം. സയായുള്‍നാണ് (30) പരിക്കേറ്റത്.
പരിക്ക് നിസ്സാരമാണെന്ന് പോലിസ് പറഞ്ഞു. ഗണേശന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയുടെ യഥാര്‍ഥ യോദ്ധാവും യാത്രയിലെ പ്രിയമുള്ള കൂട്ടുകാരനുമാണ് പി ഗണേഷനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നുപതിറ്റാണ്ടായി പാര്‍ട്ടിയുടെ എല്ലാ യാത്രകളിലും കാംപയിനുകളിലും പങ്കാളിയായിരുന്നു അദ്ദേഹമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.