ഫേസ്ബുക്ക് പേജ് കമന്റ് ബോക്‌സ് പൂട്ടി ഭീമ ജ്വല്ലറി; സരിതയുടെ വെളിപ്പെടുത്തല്‍ കാരണമാണോ എന്ന് സോഷ്യല്‍ മീഡിയ

സ്വപ്ന സുരേഷ് സ്വര്‍ണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും എല്ലാ ജില്ലകളിലും ബിസിനസ് ഉള്ള ജ്വല്ലറിക്ക് വേണ്ടിയാണെന്ന് സരിത എസ് നായര്‍ ആരോപിച്ചിരുന്നു

Update: 2022-06-18 12:16 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ ആരോപണമുന്നയിച്ചതോടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്‌സ് പൂട്ട് ഭീമ ജ്വല്ലറി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സ്വര്‍ണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും എല്ലാ ജില്ലകളിലും ബിസിനസ് ഉള്ള ജ്വല്ലറിക്ക് വേണ്ടിയാണെന്ന് സരിത എസ് നായര്‍ ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 'ചെറിയ മീന്‍' ആണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭീമ ജ്വല്ലറിയെ ആണോ സരിത എസ് നായര്‍ ഉന്നംവെച്ചതെന്ന് ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. സമീപ ദിവസങ്ങളില്‍ ഭീമയുടെ ഫേസ്ബുക്ക് പേജില്‍ നിരവധി പേര്‍ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ കമന്റുകളൊന്നും പേജില്‍ ഇപ്പോള്‍ ലഭ്യമല്ല. പിന്നാലെ കമന്റ് ബോക്‌സ് ലിമിറ്റഡാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജ്വല്ലറി ഗ്രൂപ്പിന്റെ പേജില്‍ പൊതുജനങ്ങള്‍ക്ക് കമന്റ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.

നേരത്തെ സരിത നടത്തിയ വെളിപ്പെടുത്തല്‍ ഭീമയെക്കുറിച്ചാണെന്ന് ചില ആരോപണങ്ങള്‍ പ്രചരിച്ചിരുന്നു. 'സ്വപ്ന മറച്ചു വെക്കുന്ന കാര്യം പലതും അറിയാം. രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തു പറയും. സ്വപ്ന ആര്‍ക്കാണ് സ്വര്‍ണ്ണം കൊടുത്തതെന്ന് വ്യക്തമാക്കണം.' സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് തനിക്ക് അറിയാമെന്നും സരിത പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്ററില്‍ ബോയ്‌കോട്ട് ഭീമ ഹാഷ് ടാഗ് ട്രെന്‍ഡിങ് പട്ടികയിലെത്തിയിരുന്നു. ഭീമ സ്‌പോണ്‍സര്‍ ചെയ്ത ഹിന്ദു മഹാ സമ്മേളനത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയതോടെയാണ് കാംപെയ്ന്‍ ആരംഭിച്ചത്. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കുന്ന

സംഘപരിവാര്‍ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ ഭീമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം അന്ന് ഉയര്‍ന്നിരുന്നു. നേരത്തെയും സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ ഭീമ ഗ്രൂപ്പ് മുന്‍പിലുണ്ടായിരുന്നു. 

Tags:    

Similar News