ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുധ ഭരദ്വാജിന് കടുത്ത പ്രമേഹവും ഹൃദ്രോഗവുമെന്ന് ജയില്‍ അധികൃതര്‍
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുധ ഭരദ്വാജിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ജയില്‍ അധികൃതര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവര്‍ക്ക് കടുത്ത പ്രമേഹവും ഹൃദ്രോഗവും അനുഭവപ്പെടുന്നുണ്ട്. നെഞ്ച് വേദന ശക്തമായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അവരെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ ആരംഭിച്ചിട്ടുണ്ട്.
വരവര റാവു, വെര്‍നോന്‍ ഗോണ്‍സാല്‍വ്‌സ്, അരുണ്‍ ഫെറെറ, ഗൗതം നവ്‌ലാഖ തുടങ്ങിയവര്‍ക്കൊപ്പം 2018 ലാണ് എല്‍ഗാര്‍ പരിഷദ് സംഘാടനവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് 200ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയില്‍ ഒരാള്‍ മരിക്കാനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലിസിന്റെ ആരോപണം.