കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട

Update: 2021-08-04 10:13 GMT

മലപ്പുറം: സ്‌റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 123 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോട്ടക്കല്‍ പുത്തൂരിലെ വാടക കെട്ടിടത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെയും ഓപ്പറേഷന്‍ ലോക്ക്ഡൗണിന്റെയും ഭാഗമായി എക്‌സൈസിന്റെ പരിശോധന കര്‍ശനമാക്കിയിരുന്നു.

മുമ്പ് എക്‌സൈസ് പിടികൂടിയ കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് കഞ്ചാവ് കണ്ടെടുത്തത്. കെട്ടിട ഉടമയായ മണ്ടായാപുറം റാഫിയും മൂട്ടുപഞ്ഞി മൂസ എന്നായാളും ആന്ധ്രപ്രദേശില്‍നിന്നും കൊണ്ടുവന്ന് ശേഖരിച്ചുവച്ചതാണ് കഞ്ചാവ്.

സ്‌റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ കോഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി അനില്‍കുമാര്‍, ജീ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍ ടി ആര്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ സാബു ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍, പ്രദീപ്കുമാര്‍ കെ, മുസ്തഫ ചോലയില്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി, സുബിന്‍ പി, ഷംനാദ് എസ്, രാജേഷ് ആര്‍, അഖില്‍, ബസന്ത്, വിനീഷ് പി ബി, ജയകൃഷ്ണന്‍ എ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ പി എം എക്‌സൈസ് െ്രെഡവര്‍മാരായ രാജീവ്, വിനോദ് കുമാര്‍ ജി എന്നിവരാണ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നതായും പ്രതികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യുമെന്നും സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനില്‍കുമാര്‍ അറിയിച്ചു.

Tags:    

Similar News