കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; 25 ഷാപ്പുകള്‍ക്കെതിരെ കേസ്

Update: 2021-08-12 09:17 GMT

തൊടുപുഴ: കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ 25 ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദാക്കും. മാനേജര്‍, ഷാപ്പ് ലൈസന്‍സി എന്നിവരെ പ്രതി ചേര്‍ത്താണ് എക്‌സൈസ് വകുപ്പ് കേസെടുത്തത്. സംഭവത്തില്‍ 67 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും എക്‌സൈസ് തീരുമാനിച്ചു. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവന്നത്.


34ഓളം അബ്കാരി കേസുകളാണ് എടുത്തിട്ടുള്ളത്. പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചത്. ആറുമാസങ്ങള്‍ക്ക് ശേഷം വന്ന റിപോര്‍ട്ടിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്.




Tags:    

Similar News