അടച്ചുപൂട്ടിയ കള്ളുഷാപ്പ് തുറക്കാന്‍ നീക്കം; എസ്‌കെഎസ്എസ്എഫ് ഉപരോധ സമരം നടത്തി

Update: 2020-08-10 09:47 GMT

പരപ്പനങ്ങാടി: കൊവിഡിന്റെ മറവില്‍ പരപ്പനങ്ങാടിയില്‍ കള്ളുഷാപ്പിന് വീണ്ടും ലൈസന്‍സ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്‌കെഎസ്എസ്എഫ് പരപ്പനങ്ങാടി മേഖലാ കമ്മിറ്റി കള്ള് ഷാപ്പിന് മുന്നില്‍ സൂചനാ ഉപരോധ സമരം നടത്തി. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി അലവിക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിയാസ് ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. വെസ്റ്റ് ജില്ലാ വര്‍ക്കിങ് സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ കടവത്ത് സൈതലവി, തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി പി ഷാഹുല്‍ ഹമീദ്, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ പി ഷാജഹാന്‍,

    ഹാശിര്‍ ഹുദവി ജമലുല്ലൈലി, ശാക്കിര്‍ ഹുദവി ബാഹസ്സന്‍, ശമീം ദാരിമി, സൈതലവി ഫൈസി, കെ പി നൗഷാദ്, ജാഫര്‍ ഫൈസി താനാളൂര്‍, അബ്ദുല്ലത്തീഫ് ഉള്ളണം സംസാരിച്ചു. ശിഹാബുദ്ധീന്‍ ചുഴലി, ജംഷീര്‍ കറുത്താമാക്കകത്ത്, നൗഷാദ് ബാഖവി, സ്വാദിഖ് ഫൈസി, അബ്ദുല്‍ഹമീദ് ദാരിമി, കോയമോന്‍ ആനങ്ങാടി ബീച്ച്, പി ഇസ്മായില്‍, ശുഹൈബ് ആവിയില്‍ബീച്ച്, ശംസുദ്ദീന്‍ കോണിയത്ത് നേതൃത്വം നല്‍കി.


Re-open toddy shop; SKSSF staged protest




Tags:    

Similar News