പത്തനംതിട്ട: കനത്ത മഴ തുടരുന്നതിനിടെ സീതത്തോടിലെ മുണ്ടന്‍പാറയിലെ റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. സീതത്തോട് പഞ്ചായത്ത് ഓഫിസിനു മുന്നിലാണ് റോഡ് വിണ്ടുകീറിയത്. അപ്രതീക്ഷിതമായി വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം നിരോധിച്ചു. മുണ്ടന്‍ പാറയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ പ്രദേശം കനത്ത ജാഗ്രതയിലാണ്.