ബീഹാര്‍ തിരഞ്ഞെടുപ്പ്: പപ്പു യാദവ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പട്‌ന: ജന്‍ അധികാര്‍ പാര്‍ട്ടി-ലോക് തന്ത്രിക് പ്രസിഡന്റ് പപ്പു യാദവ് എന്ന രാജേഷ് രഞ്ജനായിരിക്കും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബീഹാറിലെ മധേപുര നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മല്‍സരിക്കുക.
ജന്‍ അധികാര്‍ പാര്‍ട്ടിക്കു പുറമെ എസ്ഡിപിഐ, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, ആള്‍ ഇന്ത്യ മൈനോരിറ്റി ഫ്രണ്ട്, ഭാരതീയ ലോക് ചരിത പാര്‍ട്ടി, ബീഹാര്‍ ലോക് നിര്‍മാന്‍ ദള്‍, ജനതാ കോണ്‍ഗ്രസ്, വന്‍ജിത ബഹുജ അഗാഡി തുടങ്ങിയവരാണ് പപ്പുയാദവ് നേതൃത്വം നല്‍കുന്ന പ്രോഗ്രസീസ് ഡെമോഗ്രാറ്റിക് അലയന്‍സില്‍ ഉള്ളത്.
പപ്പു യാദവിന്റെ രാഷ്ട്രീയപ്രവര്‍ത്തന രീതി ജനകീയമാണെന്നും ബീഹാറിനെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തിനും അദ്ദേഹം നയിക്കുന്ന മുന്നണിക്കും വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പപ്പു യാദവിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ വികസനം വിഷയമാക്കാത്തത്? എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത്? കുടിയേറ്റവും വെള്ളപ്പൊക്കവും വിഷയമാക്കാത്തത് എന്തുകൊണ്ടാണ്? - പപ്പു യാദവ് ചോദിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തിയ്യതികളിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം നവംബര്‍ 10നും പൂര്‍ത്തിയാവും. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിലവധി മാറ്റങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.