പപ്പു യാദവിന്റെ ജെഎപി കോണ്‍ഗ്രസില്‍ ലയിക്കുന്നു

ഞങ്ങളുടെ നേതാവ് പപ്പു യാദവ് ഡിസംബര്‍ രണ്ടിന് പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടുവിട്ടുവെന്ന് സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര കുശ്‌വാഹ പ്രഖ്യാപിച്ചു

Update: 2021-12-11 01:39 GMT

പാറ്റ്‌ന: പപ്പു യാദവിന്റെ ജെഎപി കോണ്‍ഗ്രസില്‍ ലയിക്കുന്നു: പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള ജന അധികാര്‍ പാര്‍ട്ടി (ജെഎപി) കോണ്‍ഗ്രസില്‍ ലയിക്കുന്നു. ലയനത്തിന്റെ ഭാഗമായി ജെഎപി കീഴ്ഘടകങ്ങളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി അദ്ദേഹം പ്രഖ്യാപിച്ചു. ലയന പ്രഖ്യാപനത്തെക്കുറിച്ച് ഔദ്യോഗിക തീരുമാനമെടുക്കാനായി ജെഎപി നേതൃയോഗം 16,17 തിയതികളില്‍ ചേരും. ഞങ്ങളുടെ നേതാവ് പപ്പു യാദവ് ഡിസംബര്‍ രണ്ടിന് പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടുവിട്ടുവെന്ന് സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര കുശ്‌വാഹ പ്രഖ്യാപിച്ചു. ലയനത്തിന്റെ മുന്നോടിയായാണ് പോഷക സംഘടനകളും കീഴ്ഘടകങ്ങളും പിരിച്ചുവിട്ടത്. ഇതോടെ പാര്‍ട്ടിയില്‍ ആരും ഒരു പദവിയും വഹിക്കുന്നില്ല. അതിനാല്‍ പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു. പപ്പു യാദവിന്റെ ഭാര്യയും എഐസിസി സെക്രട്ടറിയുമായ രഞ്ജിത് രഞ്ജന്‍ ആണ് ലയനനീക്കത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജെഎപി സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിച്ചു പപ്പു യാദവിനെ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറക്കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പപ്പു യാദവിന്റെ നേതൃത്വത്തില്‍ ചെറുകക്ഷികളുടെ മുന്നണിയുണ്ടാക്കി മത്സരിച്ചെങ്കിലും ഒറ്റ സീറ്റും നേടിരുന്നില്ല.

Tags:    

Similar News