തിരൂര്‍ നടുവിലങ്ങാടി റോഡിൽ വീണ്ടും വാഹന അപകടം; ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Update: 2024-02-24 08:46 GMT
തിരൂര്‍ നടുവിലങ്ങാടി റോഡിൽ വീണ്ടും വാഹന അപകടം; ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: തിരൂര്‍ നടുവിലങ്ങാടി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരില്‍ ഒരാളായ ശ്രീരാഗ്(21) ആണ് മരിച്ചത്. പരിക്കേറ്റ ശ്യാംജിത്തി(23)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ഇരുവരും നിറമരത്തൂര്‍ കുമാരന്‍ പിടി സ്വദേശികളാണ്. ഇവരെ ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീരാഗ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. അപകടസ്ഥലത്ത് തിരൂര്‍ ഫയര്‍ഫോഴ്‌സും പോലിസുമെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. പരിക്കേറ്റയളെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വിദഗ്ധ ചികില്‍സയ്ക്കായി മാറ്റി.

Tags:    

Similar News