തിരൂര്‍: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളാ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം 25ന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടക്കും. പ്രമുഖ ഖുര്‍ആന്‍ വിവര്ത്തകന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര് ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി നിര്‍വഹിക്കും. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി താനൂര്‍ അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീന് എംഎല്‍എ മുഖ്യാതിഥിയാവും. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തും.
പീസ് റേഡിയോ സിഇഒ പ്രഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീന് അഹമ്മദ് സ്വലാഹി, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗം അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, വിസ്ഡം സ്റ്റുഡന്‍സ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഷമീല്‍, ഖജാഞ്ചി മുഹമ്മദ് ഷബീബ് മഞ്ചേരി, ഭാരവാഹികളായ ഡോ. ഷഹബാസ് കെ അബ്ബാസ്, ഡോ. അബ്ദുല്ല ബാസില്‍ സി പി, സഫ്വാന് ബറാമി അല്‍ ഹികമി, പി ഒ ഫസീഹ്, കാബില്‍ സി വി, മുജാഹിദ് അല്‍ ഹികമി പറവണ്ണ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വിസ്ഡം സ്റ്റുഡന്‍സ് വൈസ് പ്രസിഡന്റ് അസ്ഹര്‍ അബ്ദുല്‍ റസാഖ്, ജോയിന്റ് സെക്രട്ടറി കെ എം ഷാമില്‍ എടവണ്ണപ്പാറ, മലപ്പുറം വെസ്റ്റ് പ്രസിഡന്റ് സി മുഷ്താഖ് അഹമ്മദ്, തിരൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍ പരീദ്, നൂറുദ്ദീന്‍ താനാളൂര്‍, എ മുഹമ്മദ് അസ്ലം പങ്കെടുത്തു.