കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരിക്ക് ജാമ്യം

Update: 2021-10-28 13:08 GMT

ബെംഗളൂരു: ഇ ഡി രജിസ്റ്റര്‍ ചെയ്ത ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചു. കേസിലെ നാലാം പ്രതിയായ ബിനീഷിന് കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

കൊച്ചിയിലെ അനൂപ് മുഹമ്മദ്, തൃശൂരിലെ റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി. അനിഖ തുടങ്ങിയവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍. 2020 ആഗസ്തിലാണ് ഇ ഡി ഇവര്‍ക്കെതിരേ കേസെടുത്തത്.

ജയിലിലായി ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ ഒരു ദിവസം അവശേഷിക്കുന്നതിനിടയിലാണ് ബിനീഷിന് ജാമ്യം ലഭിച്ചത്. ലഹരിക്കേസില്‍ പ്രതിയായ അനൂപുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളിപ്പിച്ചെന്നാണ് കേസ്. 

Tags:    

Similar News