പക്ഷിപ്പനി: ബുള്‍സ്‌ഐ വേണ്ട, മാംസം നല്ലവണ്ണം വേവിച്ചുപയോഗിക്കുക

Update: 2021-01-07 09:42 GMT

തിരുവനന്തപുരം: രാജ്യത്ത് കേരളമടക്കമുളള നിരവധി സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാംസ ഉപഭോഗത്തിന് മൃഗസംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോഴിയിറച്ചിയക്കമുള്ള മാംസ ഭക്ഷണം നന്നായി വേവിച്ചുപയോഗിക്കണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

മുട്ട കഴിക്കുന്നതിന് നിരോധനമില്ല, പക്ഷേ, പാതി വേവിച്ചോ ബുള്‍സ്‌ഐ ആക്കിയോ കഴിക്കരുത്.

സാധാരണ കാലാവസ്ഥയില്‍ മാസങ്ങളോളം അതിജീവിക്കാന്‍ വൈറസിന് കഴിയും. പക്ഷേ, 60 ഡിഗ്രി താപനിലയില്‍ അരമണിക്കൂര്‍ വേവിച്ചാല്‍ വൈറസ് നശിച്ചുപോകും.

കേരളത്തില്‍ താറാവിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളതെങ്കിലും മറ്റ് പക്ഷികളിലേക്ക് പകര്‍ന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Similar News