അഗര്‍ത്തല: ബിജെപി നേതാവ് രജിബ് ബാനര്‍ജി തൃണമൂലില്‍ തിരികെച്ചേരുന്നു. ഇന്ന് ത്രിപുരയില്‍ നടക്കുന്ന തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ പൊതുയോഗത്തില്‍ വച്ചാണ് രജിബിന്റെ തൃണമൂല്‍ പ്രവേശം.
നേരത്തെ മമതാ ബാനര്‍ജി മന്ത്രിസഭയിലും തൃണമൂല്‍ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലും അംഗമായിരുന്നു രജിബ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് രജിബ്, ബിജെപിയില്‍ ചേര്‍ന്നത്. ഡോംജൂർ നിയമസഭയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച രജിബിന് വിജയിക്കാനായില്ല.
ബിജെപിയിലെ നിരവധി നേതാക്കള്‍ കഴിഞ്ഞ ആഴ്ചകളിലായി തൃണമൂലില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള ബിജെപി നേതാക്കളുടെ തൃണമൂലിലേക്കുള്ള ഒഴുക്ക് ബിജെപി നേതൃത്വത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബിജെപി നേതാവായിരുന്ന ബബുല്‍ സുപ്രിയോ കഴിഞ്ഞ ആഴ്ചയാണ് തൃണമൂലില്‍ ചേക്കേറിയത്.
രജിബ് തൃണമൂലിലേക്ക് ചേക്കേറിയേക്കുമെന്ന പ്രചാരണം നേരത്തെ മുതല്‍ ശക്തമായിരുന്നു.