ന്യൂഡല്‍ഹി: ബിജെപി ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ വിനയ് സഹസ്രബുദ്ദെയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പങ്കെടുത്ത സഹസ്രാബുദ്ദെ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നു. ''കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു. അതിനാല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി തലവേദനയും നേരിയ പനിയും ഉണ്ടായി. പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതെന്ന് സഹസ്രബുദ്ദെ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്യുന്നുണ്ട്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് ഡോക്ടറെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ ആദ്യ ദിവസം തന്നെ ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, അനന്ത് കുമാര്‍ ഹെഗ്ഡെ, പര്‍വേഷ് സിങ് വര്‍മ എന്നിവരുള്‍പ്പെടെ 17 എംപിമാര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു.
BJP MP Vinay Sahasrabuddhe Tests Positive For COVID-19