രക്തം കട്ടപിടിക്കുന്ന അസുഖം വാക്‌സിന്‍ എടുത്തവരേക്കാള്‍ കൂടുതല്‍ കൊവിഡ് ബാധിതരിലെന്ന് പഠനം
ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ പഠനം. ബ്രിട്ടനില്‍നിന്നുള്ള പഠനം നല്‍കുന്ന സൂചന അനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കുന്നവരേക്കാള്‍ കൂടുതല്‍ രക്തം കട്ടപിടിക്കുന്ന അസുഖം കാണുന്നത് കൊവിഡ് ബാധിതരിലാണ്. ആസ്ട്രസെനക്ക, ഫൈസര്‍ വാക്‌സിനുകളിലാണ് പഠനം നടന്നത്.
ആസ്ട്രസെനക്ക ഡോസ് സ്വീകരിച്ച 10 ദശലക്ഷം പേരില്‍ 66 പേര്‍ക്ക് രക്തം കട്ടപിടിക്കുന്നതായി കണ്ടു. ഇതേ എണ്ണം കൊവിഡ് ബാധിച്ചവരില്‍ 12,614 ആയിരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആദ്യ ഡോസ് സ്വീകരിച്ച 29 ദശലക്ഷം പേരിലാണ് പഠനം നടന്നത്. ഡിസംബര്‍ 2020 മുതല്‍ ഏപ്രില്‍ വരെ ആസ്ട്രസെനക്ക, ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ് എല്ലാവരും. കൂടാതെ 1.7 ദശലക്ഷം കൊവിഡ് രോഗികളുടെ വിവരങ്ങളം പഠനവിധേയമാക്കി.
പഠനം ആസ്ട്രസെനക്കയുടെ ഫലപ്രാപ്തയെക്കുറിച്ച് സൂചന നല്‍കുന്നതാണ്. വാക്‌സിന്‍ എടുത്തവരില്‍ ആശുപത്രിവാസവും മരണവും കുറവാണെന്നാണ് കാണുന്നത്. എന്നാല്‍ രക്തം കട്ടപിടിക്കുന്ന അസുഖം വന്നേക്കുമോ എന്ന ഭയത്തില്‍ പല വികസിത രാജ്യങ്ങളും മുതിര്‍ന്നവരില്‍ ആസ്ട്രസെനക്ക പ്രയോഗിക്കുന്നില്ല.
വാക്‌സിന്‍ സ്വീകരിക്കുന്നതുവഴി രക്തം കട്ടപിടിക്കുന്ന അസുഖം പോലുള്ളവ ഒഴിവാക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് പഠനം നടത്തിയ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ അസിസ് ഷെയ്ക്ക് പറഞ്ഞു.
പ്ലാറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന പ്രവണതയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കുറവാണ്.