പുഴയില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല

Update: 2022-07-06 16:07 GMT

മാനന്തവാടി: ചങ്ങാടക്കടവ് പാലത്തിന് താഴെയായി പുഴയില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. പാലത്തിന്റെ കൈവരിയില്‍ തൂങ്ങി മരിച്ചയാളുടെ മൃതദേഹം അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് ശേഷം തലയറ്റ് താഴെ പുഴയില്‍ പതിച്ചതാവാമെന്നാണ് പോലിസ് നിഗമനം. പാലത്തിന്റെ കൈവരിയില്‍ കെട്ടിയ നിലയില്‍ ഒരു കയറും കയറിന്റെ അറ്റത്ത് മൃതദേഹ അവശിഷ്ടവും കണ്ടെത്തി. സമീപത്ത് ഒരു പ്ലാസ്റ്റിക് കവറിലായി മരിച്ചയാളുടേതെന്ന് കരുതുന്ന ഒരു ടോര്‍ച്ചും കണ്ടെത്തി. മൃതദേഹത്തിന്റെ തലയ്ക്കായി ഫയര്‍ഫോഴ്‌സും ജീവന്‍ രക്ഷാസമിതി അംഗങ്ങളും തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തിവരുന്നുണ്ട്. 165 സെ.മി ഉയരത്തോടും ഇരുനിറത്തോടും ഒത്ത ശരീരത്തോടും കൂടിയതാണ് മൃതദേഹം. കറുത്ത പാന്റ് ധരിച്ചതിന് മുകളിലായി നീല കരയോട് കൂടിയ വെള്ള മുണ്ടും ദേഹത്ത് വെള്ള ബനിയനും, അതിന് മുകളിലായി കറുത്ത കളറോട് കൂടിയ ഫുള്‍കൈ ഷര്‍ട്ടും ഷര്‍ട്ടിന് മുകളിലായി കാക്കി കളറെന്ന് തോന്നിക്കുന്ന ഹാഫ് കൈ ഷര്‍ട്ടും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കറുപ്പ് കളര്‍ ചെരുപ്പാണ് ധരിച്ചിട്ടുള്ളത്. ഇടത് കൈത്തണ്ടയില്‍ ടൈമാക്‌സ് കമ്പനിയുടെ സ്വര്‍ണനിറത്തിലുള്ള വിലകൂടിയ വാച്ച് ധരിച്ചിട്ടുണ്ട്. വലതുകാല്‍ ഉപ്പൂറ്റിയില്‍ ക്രേപ് ബാന്‍ഡേജ് ചുറ്റിക്കെട്ടിയ നിലയിലും ബാന്‍ഡേജിനുള്ളില്‍ പഴയ മുറിവുള്ളതായും കാണുന്നുണ്ട്. ഷര്‍ട്ടിന്റെ ഗുളികയും തീപ്പെട്ടിയുമുണ്ടായിരുന്നു.

Tags:    

Similar News