ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

ആര്‍എസ്എസിന്റെ ശാഖപോലുള്ള ആയുധ പരിശീലനങ്ങളും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലത്ത് വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടികൂടിയത്.

Update: 2021-03-26 18:07 GMT
ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

അഴിയൂര്‍: അഴിയൂര്‍ കരിവയല്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്റ്റീല്‍ബോംബ് കണ്ടെടുത്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ആര്‍എസ്എസിന്റെ ശാഖപോലുള്ള ആയുധ പരിശീലനങ്ങളും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലത്ത് വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടികൂടിയത്. സമാധാനം നിലനില്‍ക്കുന്ന അഴിയൂരില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്സിന്റെ ആസൂത്രിത നീക്കത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച യോഗത്തില്‍ വി പി സവാദ്, മനാഫ് കുഞ്ഞിപ്പള്ളി, സാഹിര്‍, പി സലീം, വി പി സെജീര്‍ , സെമീര്‍ കുഞ്ഞിപ്പള്ളി സംസാരിച്ചു.

Tags:    

Similar News