തമിഴ് നടന്‍ അജിത്തിന്റെ വസതിയില്‍ ബോംബ് ഭീഷണി; പോലിസ് പരിശോധന തുടരുന്നു

അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലിസ് സ്‌റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് വീട്ടില്‍ പരിശോധന തുടരുകയാണ്.

Update: 2020-07-18 16:29 GMT

ചെന്നൈ: തമിഴ് നടന്‍ അജിത്തിന്റെ ചെന്നൈയിലെ വസതിയില്‍ ബോംബ് ഭീഷണി. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലിസ് സ്‌റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് വീട്ടില്‍ പരിശോധന തുടരുകയാണ്.

ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. വില്ലുപുരം ജില്ലയില്‍ നിന്നുമാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്നാണ് സൂചന.

ഒരു മാസം മുമ്പ് അജ്ഞാത ബോംബ് ഭീഷണിയെത്തുടര്‍ന്ന് നടന്‍മാരായ രജനീകാന്തിന്റെയും വിജയ്‌യുടെയും വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു. വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ആളെ തിരച്ചിലില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്ന് പോലിസ് പിടിയിലായത്. ഭുവനേഷ് തന്നെയാണോ ഫോണ്‍ ചെയ്തതെന്ന് പോലിസ് വ്യക്തമാക്കിയിട്ടില്ല.


Tags:    

Similar News