ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ തിരിച്ചെത്തി

Update: 2025-03-10 07:19 GMT
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ തിരിച്ചെത്തി. 320 ലധികം ആളുകളുമായി വിമാനം മുംബൈയില്‍ സുരക്ഷിതമായി ഇറങ്ങി. നിലവില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തി വരികയാണ്.

ഇന്ന്, രാവിലെയാണ് മുംബൈ-ന്യൂയോര്‍ക്ക് (ജെഎഫ്‌കെ) സര്‍വീസ് നടത്തുന്നതിനിടെയാണ് ബോംബ് ഭീഷണി ഉണ്ടെന്ന തരത്തില്‍ ഒരു കുറിപ്പ് കണ്ടെത്തിയത്. ഉടനെ വിമാനം മുംബൈയിലേക്ക് തിരിക്കുകയായിരുന്നു.

Tags:    

Similar News