ബുക്കര്‍ പ്രൈസ് ഡച്ച് നോവലിസ്റ്റ് മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന്
രാവിലെ കാലിവളര്‍ത്തല്‍ കേന്ദ്രത്തിലും ഉച്ചയ്ക്ക് ശേഷം എഴുത്തും. ഇതാണ് മാരികെയുടെ ജീവിതം.
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസിന് ഡച്ച് നോവലിസ്റ്റ് മാരികെ ലുക്കാസ് റിജന്‍വെല്‍ഡ് അര്‍ഹയായി. 'ദ് ഡിസ്‌കംഫര്‍ട് ഓഫ് ഈവനിങ്' എന്ന നോവലാണ് 28 വയസുള്ള മാരികെ ലുക്കാസ് റിജന്‍വെല്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മാരികെ. നെതര്‍ലന്റിലെ നോര്‍ത്ത് ബ്രാന്‍ബാന്റ് ആണ് മാരികെ ലുക്കാസിന്റെ സ്വദേശം. രാവിലെ കാലിവളര്‍ത്തല്‍ കേന്ദ്രത്തിലും ഉച്ചയ്ക്ക് ശേഷം എഴുത്തും. ഇതാണ് മാരികെയുടെ ജീവിതം. സമൂഹ മാധ്യമങ്ങളിലും മാരികെ സജീവമാണ്.
ഡച്ച് ഭാഷയില്‍ രചിക്കപ്പെട്ട 'ദ് ഡിസ്‌കംഫര്‍ട് ഓഫ് ഈവനിങ്' ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത് മൈക്കല്‍ ഹച്ചിന്‍സനാണ്. പുരസ്‌കാര തുക എഴുത്തുകാരിക്കും വിവര്‍ത്തകനും തുല്യമായിപങ്കിട്ട് നല്‍കും. ഐസ് സ്‌കേറ്റിംഗിന് പോകാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ മാത്യൂസിനോട് പ്രകോപിതനായ ജാസ് എന്ന 10 വയസ്സുകാരി പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് നോവല്‍. നോവലിസ്റ്റിന്റെ സ്വന്തം അനുഭവങ്ങള്‍ തന്നെ.യാണ് നേവലിലും വിവരിക്കുന്നത്. മാരികെയുടെ 12 വയസ്സുള്ള സഹോദരന്‍ ഒരു ബസ് അപകടത്തില്‍ മരിച്ചിരുന്നു. നോവലിന്റെ മുഖ്യ പ്രമേയവും ഈ മരണമാണ്.