ബോറിസ് ജോന്‍സന്‍ പിന്‍മാറി; ഋഷി സുനക്ക് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി

Update: 2022-10-24 07:08 GMT

ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുളള മല്‍സരത്തില്‍നിന്ന് ബോറിസ് ജോന്‍സന്‍ പിന്‍മാറിയതോടെ ഇന്ത്യന്‍ വംശജനായ ഋഷി സുനത്തിന്റെ സാധ്യത വര്‍ധിച്ചു. അദ്ദേഹം തന്നെയാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന കാര്യം ഏകദേശം ഉറപ്പായി.

ലിസ് ട്രോസ് മല്‍സരരംഗത്തുനിന്ന് പിന്‍മാറിയതോടെയാണ് ഋഷി സുനക്കിന് സാധ്യത തെളിഞ്ഞത്.

തന്റെ അവധിക്കാല സന്ദശനങ്ങള്‍ മാറ്റിവച്ച് ബോറിസ് ജോന്‍സന്‍ തിരിച്ചെത്തിയതോടെ അദ്ദേഹവും മല്‍സര രംഗത്തുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിരിക്കെയാണ് പൊടുന്നനെ അദ്ദേഹത്തിന്റെ പിന്‍മാറ്റമുണ്ടായത്.

മല്‍സരംഗത്തുണ്ടാകുമെന്ന് ഉറപ്പായതില്‍ അടുത്തയാള്‍ പെന്നി മോര്‍ഡന്റാണ്. 100 എംഎല്‍എമാരുടെ പിന്തുണ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതോടെയാണ് ഋഷി സുനക്കിന്റെ സാധ്യത വര്‍ധിച്ചത്.

Tags:    

Similar News