ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ കൂറ്റന്‍ മരക്കൊമ്പ് പൊട്ടിവീണ് കാറ് തകര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പെരിന്തല്‍മണ്ണയില്‍ നിന്ന് അലനെല്ലൂരിലേക്ക് പോവുകയായിരുന്ന പാലക്കാഴി സ്വദേശികളായ നാലംഗ കുടുബം സഞ്ചരിച്ച ഹോണ്ട കാറിന് മുകളിലേക്ക് ആണ് റോഡരുകിലെ കൂറ്റന്‍ മാവില്‍ പടര്‍ന്ന് വന്ന ആല്‍മരകൊബ് പൊട്ടിവീണത്.

Update: 2020-06-09 16:30 GMT

പെരിന്തല്‍മണ്ണ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ കൂറ്റന്‍ മരകൊമ്പ് പൊട്ടിവീണ് കാറ് തകര്‍ന്നു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 6.15ന് പെരുമ്പിലാവ്-ഊട്ടീ റൂട്ടില്‍ പട്ടിക്കാട് സ്‌കൂള്‍പടിക്ക് സമീപമാണ് സംഭവം. പെരിന്തല്‍മണ്ണയില്‍ നിന്ന് അലനെല്ലൂരിലേക്ക് പോവുകയായിരുന്ന പാലക്കാഴി സ്വദേശികളായ നാലംഗ കുടുബം സഞ്ചരിച്ച ഹോണ്ട കാറിന് മുകളിലേക്ക് ആണ് റോഡരുകിലെ കൂറ്റന്‍ മാവില്‍ പടര്‍ന്ന് വന്ന ആല്‍മരകൊബ് പൊട്ടിവീണത്. മരക്കൊബ് പതിച്ച കാറിന്റെ മേല്‍ ഭാഗം കുഴിയായി അമര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. മരക്കൊമ്പ് മുലം വാതിലുകളും ച്ചിലുകളും തകര്‍ന്ന കാറില്‍ നിന്ന് സ്തീകള്‍ ഉള്‍പെടെയുള്ളവര്‍ കാറിന്റെ ഇടത് വശത്തെ വാതില്‍ വഴി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം തൊട്ടടുത്തുള്ള വൈദ്യുതി കമ്പിയിലും മരക്കൊബ് പതിച്ചതിനാല്‍ പുകച്ചുരുളുകളും ഉയര്‍ന്നിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തി, യാത്രികരെ സുരക്ഷിതമായി തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി. വൈദ്യുതി വകുപ്പ് ഉദ്യോസ്ഥരും പെരിന്തല്‍മണ്ണ ഫയര്‍ യുണിറ്റും മേലാറ്റൂര്‍ പോലിസും സ്ഥലത്തെത്തി. നാട്ടുകാരുടെയും പാസ്‌ക് ക്ലബ്ബ് പ്രവര്‍ത്തകരുടെയും സഹായത്തോടെ ഫയര്‍ യൂണിറ്റ് ലീഡിങ്ങ് ഫയര്‍മാന്‍ മുഹമ്മദ് സലീമിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കാറിന് മുകളില്‍ പതിച്ച മരക്കൊബുകള്‍ മെഷീന്‍ ഉപയോഗിച്ച് വെട്ടിമാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കുര്‍ ഗതാഗതം തടസ്തപ്പെട്ടു. അതേ സമയം റോഡരുകിലെ മാവില്‍ അടര്‍ന്ന് പിടിച്ച കുറ്റന്‍ ആല്‍മരം യാത്രികര്‍ക്ക് ഭീഷണിയായി തുടരുകയാണ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പെടെ നൂറ് കണക്കിന് ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന റോഡരുകിലെ മരം മുറിച്ചു മാറ്റാന്‍ വിവിധ വകുപ്പുകളില്‍ പരാതി നല്‍കിയിട്ടും സാങ്കേതിക പ്രശ്‌നം പറഞ്ഞ് മുറിച്ച് മാറ്റല്‍ നീട്ടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു  

Tags:    

Similar News