ബ്രസിലിയ: ലോകത്ത് കൊവിഡ് രോഗവ്യാപനം ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 51,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളില്‍ 1200 പേര്‍ക്കാണ് ജീവഹാനിയുണ്ടായിട്ടുള്ളത്.
ബ്രസീലില്‍ ആകെ 23,94,513 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51,147 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,211 പേര്‍ മരിച്ചു. ഇതുവരെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് 86,449 പേരാണ് മരിച്ചത്.
വെളളിയാഴ്ച ബ്രസീലില്‍ 55,891 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 1,150 പേര്‍ മരിക്കുകയും ചെയ്തു.
ഒരാഴ്ച മുമ്പ് ബ്രസീലിലെ കൊവിഡ് മരണം 78,700 ആയിരുന്നെങ്കില്‍ ഒരാഴ്ചകൊണ്ട് 8000ത്തോളം പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. കഴിഞ്ഞ ആഴ്ചയേക്കാള്‍ ആയിരത്തിന്റെ വര്‍ധന.
ബ്രസീലില്‍ ഇതുവരെ 16 ലക്ഷം പേര്‍ കൊവിഡ് രോഗമുക്തരായിട്ടുണ്ട്.
മുപ്പത് ലക്ഷത്തോളം പേര്‍ തടിച്ചുകൂടുന്ന കൊപാകബാന ബീച്ചിലെ പുതുവര്‍ഷാഘോഷം റദ്ദാക്കിയതായി ബ്രസീലിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.