അബുദാബി ദുബയ് ബസ് സര്‍വീസ് ഒരു വര്‍ഷത്തിനു ശേഷം പുനരാരംഭിച്ചു

Update: 2021-07-23 00:59 GMT
അബുദാബി: കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച അബുദാബി ദുബയ് ബസ് സര്‍വീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസാണ് പുനരാരംഭിച്ചത്. എന്നാല്‍, ദുബയില്‍നിന്ന് തിരിച്ചുള്ള യാത്രക്ക് അനുമതിയില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായതുകൊണ്ടാണ് തിരിച്ചുള്ള സര്‍വീസ് ഇല്ലാത്തത്.


നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനില്‍നിന്നും മുസഫ ഷാബിയ സ്‌റ്റേഷനില്‍നിന്നും രണ്ട് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ദിവസേന രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. 25 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.




Tags:    

Similar News