ഭാരത ബന്ദ്: ബസ് സര്‍വീസ് മുടക്കരുതെന്ന് കെഎസ്ആര്‍ടിസിക്കു നോട്ടീസ്

Update: 2020-02-22 18:12 GMT

തിരുവനന്തപുരം: സംവരണം ഇല്ലാതാക്കുന്ന സുപ്രിംകോടതി ഉത്തരവിനെതിരേ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഞായറാഴ്ച നടത്താന്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ സര്‍വീസ് മുടക്കരുതെന്ന് കാണിച്ച് കെഎസ്ആര്‍ടിസി ഓപറേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടീസ് നല്‍കി. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണമെന്നാണ് നിര്‍ദേശം. വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ പോലിസ് സഹായം തേടണമെന്നും സ്‌റ്റേറ്റ് സര്‍വീസുകള്‍ നിര്‍ബന്ധമായും നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നോട്ടിസില്‍ പറയുന്നു.

    സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രിംകാടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. ഞായറാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വിവിധ


പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകളും എസ്ഡിപി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളും ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.




Tags:    

Similar News