തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച വിദഗ്ധസമിതിയുടെ റിപോര്‍ട്ട് ബുധനാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയാണ് ഇന്ന് സര്‍ക്കാരിന് അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കുക. രാവിലെ 11.00 ന് നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് റിപോര്‍ട്ട് കൈമാറുക.