കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കണം; കേരള ബില്‍ഡിങ് ഓണഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

Update: 2021-08-02 14:41 GMT

അരീക്കോട്: ലോക്ക്ഡൗണില്‍ വാടകക്കാരായ വ്യാപാരികളുടെ പ്രതിസന്ധി പരിഗണിച്ച് വാടകയിനത്തില്‍ ഇളവുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരായ കെട്ടിട ഉടമകള്‍ക്ക് കെട്ടിട നികുതി ഇനത്തിലും മറ്റും ഇളവ് അനുവദിക്കണമെന്ന് കേരള ബില്‍ഡിങ് ഓണഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അരീക്കോട് ശാഖ ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നടപടികളില്‍ ബുദ്ധിമുട്ടുന്ന വ്യാപാരികള്‍ക്ക് ഒരു മാസത്തെ വാടക സ്വമേധയാ വിട്ടുകൊടുത്തിരുന്നുവെങ്കിലും പലര്‍ക്കും മാസങ്ങളായി വാടക കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. കെട്ടിട ഉടമകളുടെ ഏക വരുമാന മാര്‍ഗത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭീമമായ നികുതി ഭാരമെങ്കിലും ഇളവ് ചെയ്യണമെന്നും ബാങ്കില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് അടവ് മുടങ്ങിയവര്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഇല്യസ് വടക്കന്‍ ,ജന: സെക്രട്ടറി പി പി അലവിക്കുട്ടി, വണ്ടൂര്‍ ഉമ്മര്‍ ഹാജി, എടവണ്ണ മുഹമ്മദ്, അത്തിക്കായി മുഹമ്മദ്, എ.അബ്ദുസലാം, ലുക്മാന്‍ അരീക്കോട്, എം നാസര്‍, എംപിബി ഷൗക്കത്ത്, എം പി ഫൈസല്‍ സംസാരിച്ചു.

Tags:    

Similar News