കെട്ടിട നികുതി: വ്യക്തത വരുത്തി പുതിയ ഉത്തരവ്

ഒ​​​ക്യൂ​​​പെ​​​ൻ​​​സി ന​​​ൽ​​​കു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ വ​​​സ്തുനി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

Update: 2020-05-05 08:15 GMT

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2011 ലെ ​​​കേ​​​ര​​​ള മു​​​നിസി​​​പ്പാ​​​ലി​​​റ്റി(വ​​​സ്തുനി​​​കു​​​തി​​​യും സേ​​​വ​​​ന ഉ​​​പ​​​നി​​​കു​​​തി​​​യും സ​​​ർ​​​ചാ​​​ർ​​​ജും) ച​​​ട്ട​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ് (വ​​​സ്തുനി​​​കു​​​തി​​​യും സേ​​​വ​​​ന ഉ​​​പ​​​നി​​​കു​​​തി​​​യും സ​​​ർ​​​ചാ​​​ർ​​​ജും) ച​​​ട്ട​​​ങ്ങ​​​ളി​​​ലെ​​​യും ച​​​ട്ടം 24ൽ ​​​വ്യ​​​ക്ത​​​ത വ​​​രു​​​ത്തി ഉ​​​ത്ത​​​ര​​​വാ​​​യി.കെ​​​ട്ടി​​​ടം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ഉ​​​ട​​​മ ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ വി​​​വ​​​രം ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി കെ​​​ട്ടി​​​ട ഉ​​​ട​​​മ​​​യെ 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ക്ക​​​ണം. കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ൾ അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​തു​​​സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഒ​​​ക്യു​​​പെ​​​ൻ​​​സി ന​​​ൽ​​​ക​​​ണം. ഒ​​​ക്യൂ​​​പെ​​​ൻ​​​സി ന​​​ൽ​​​കു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ വ​​​സ്തുനി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

കെ​​​ട്ടി​​​ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി ഉ​​​ട​​​മ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ക്കു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​ണ് നി​​​ല​​​വി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ച​​​ട്ട​​​ങ്ങ​​​ൾ അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന വി​​​ധം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട് എ​​​ന്ന് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന തീ​​​യ​​​തി മു​​​ത​​​ലാ​​​ണ് ഒ​​​ക്യു​​​പെ​​​ൻ​​​സി ന​​​ൽ​​​കി​​​വ​​​ന്ന​​​ത്. ഇ​​​ക്കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ കെ​​​ട്ടി​​​ടം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ ത​​​ന്നെ നി​​​കു​​​തി ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വ്യ​​​ക്ത​​​ത വ​​​രു​​​ത്തി ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്

Tags:    

Similar News