നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ബസ് ഇടിച്ച് വീഴ്ത്തിയ വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു

Update: 2022-06-27 13:36 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് വീഴ്ത്തിയ വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാര്‍ (65) ആണ് മരിച്ചത്.

ഇന്നലെയാണ് തമിഴ് നാട് ബസ് മൂന്ന് വഴിയാത്രക്കാരെ ഇടിച്ചിട്ടത്. ഇതില്‍ നെയ്യാറ്റിന്‍കര റെയില്‍വെ സ്‌റ്റേഷനു സമീപം റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനായ ശ്രീകണ്ഠന്‍ നായരുടെ (64) നില ഗുരുതരമാണ്. മറ്റൊരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

Similar News