ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്ന് പേർ മരിച്ചു. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുകയായിരുന്നു. ഇതിനേതുടർന്ന് വാഹനം സമീപത്തുള്ള കൊക്കയിലേക്ക് മറിഞ്ഞു. നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. ബസിൽ 27 പേരുണ്ടായിരുന്നെന്നാണ് സൂചന.