പിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

പിറന്നാള്‍ ആഘോഷത്തിനിടെ മര്‍ദ്ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുകയായിരുന്നു

Update: 2024-12-25 11:15 GMT

ലഖ്നോ: പിറന്നാള്‍ ആഘോഷത്തിനിടെ മര്‍ദ്ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിയെ ഗ്രാമത്തിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിദ്യാര്‍ഥിയെ അപമാനിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത് യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിനിരയായ കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടടുകാര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

പോലിസിന്റെ നിഷ്‌ക്രിയത്വമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ മൃതദേഹവുമായി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി.സംഭവത്തില്‍ കേസെടുത്തതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പോലിസ് പറഞ്ഞു. നാലാം പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News