മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാറുകള്‍ വാങ്ങുന്നു

Update: 2022-11-16 04:31 GMT

തിരുവനന്തപുരം: മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങുന്നു. ഇതിനായി 1.30 കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചു. മന്ത്രിമാരായ ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എന്നിവര്‍ക്കാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇന്നോവ ക്രിസ്റ്റയാണ് ഇവര്‍ക്കായി വാങ്ങുന്നത്. ടൂറിസം വകുപ്പില്‍ നിന്ന് ഈ മാസം 10 നാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഈമാസം നാലിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നിലനില്‍ക്കെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ കാര്‍ വാങ്ങാന്‍ തുക അനുവദിച്ചിരുന്നു. ഇപ്പോള്‍ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാങ്ങാന്‍ പോവുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി 2021 മെയ് മാസത്തിനുശേഷം 6.5 കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകളാണ് വാങ്ങിയത്.

Tags:    

Similar News