പ്രതിഷേധം തുടരുന്നു; ശ്രീലങ്കന്‍ പ്രസിഡന്റ് രാജിവയ്ക്കില്ലെന്ന് ചീഫ് വിപ്പ്
കൊളംബോ: പ്രതിഷേധം എത്ര ശക്തമായാലും ഒരു സാഹചര്യത്തിലും പ്രസിഡന്റ് ഗോടബയ രാജപക്‌സെ രാജിവയ്ക്കില്ലെന്ന് ചീഫ് വിപ്പ് ജോന്‍സ്റ്റന്‍ ഫെര്‍ണാണ്ടൊ. രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലും പ്രതിഷേധക്കാരെത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുഴുവന്‍ കാബിനറ്റും രാജിവച്ചുപോയി.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ ഏതാനും ദിവസമായി അവശ്യ വസ്തുക്കള്‍ക്ക് കനത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. മരുന്നും ഇന്ധനവും ഏതാണ്ട് തീര്‍ന്ന മട്ടാണ്. പെട്രോളിനും ഡീസലിനും ആശുപത്രിയിലെ പഞ്ഞിക്കുപോലും ക്ഷാമമാണ്.
1848ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. പ്രതിപക്ഷപാര്‍ട്ടിയായ ജെവിപിയാണ് രാജ്യത്ത് അരങ്ങേറുന്ന പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഫെര്‍ണാണ്ടൊ പറഞ്ഞു.