കൊളംബോ: ചൊവ്വാഴ്ച ശ്രീലങ്കയില്‍നിന്ന് മാലദ്വീപിലേക്ക് പലായനം ചെയ്ത് ഇന്ന് സിംഗപ്പൂരിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവച്ചു. പ്രസിഡന്റിന്റെ രാജി കൊളംബോയില്‍ ജനങ്ങള്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചു. രാജിക്കത്ത് ലഭിച്ചതായി സ്പീക്കര്‍ പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചു.
പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലും പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിലും പ്രധാനമന്ത്രിയുടെ ഓഫിസിലും മറ്റ് ഔദ്യോഗിക കെട്ടിടങ്ങളിലും നടത്തിവരുന്ന പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ച അതേ ദിവസമാണ് പ്രസിഡന്റിന്റെ രാജി.
മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് സ്വകാര്യ സന്ദര്‍ശനത്തിലാണെന്നും രാഷ്ട്രീയഅഭയത്തിന് അപേക്ഷിച്ചിട്ടില്ലെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
രാജിവയ്ക്കും മുമ്പ് രാജ്യം വിട്ടതിനാല്‍ പ്രസിഡന്റിന് അറസ്റ്റ് ഒഴിവാക്കാനായെന്നാണ് കരുതപ്പെടുന്നത്. അതൊഴിവാക്കാനാണ് രാജി ദീര്‍ഘിപ്പിച്ചതെന്നും കരുതുന്നു.