ശ്രീലങ്കന്‍ പ്രസിഡന്റ് രക്ഷപ്പെട്ടത് നാവിക ആസ്ഥാനത്തേക്ക്

Update: 2022-07-11 14:10 GMT

കൊളംബോ: രാജ്യത്തിനു പുറത്ത് രാഷ്ട്രീയ അഭയം തേടുമെന്ന കിംവദന്തി നിലനില്‍ക്കെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പലായനം ചെയ്തത് വിമാനത്താവളത്തിനടുത്ത വ്യോമകേന്ദ്രത്തിലേക്ക്. കൊളംബോയില്‍ അദ്ദേഹത്തിന്റെ വസതി പ്രതിഷേധക്കാര്‍ കയ്യേറിയപ്പോഴും അദ്ദേഹം വ്യോമകേന്ദ്രത്തിലായിരുന്നു.

നാവികസേനയുടെ സുരക്ഷാസന്നാഹത്തോടെയാണ് അദ്ദേഹത്തെ തന്റെ വസതിയില്‍നിന്ന് പുറത്തുകടത്തിയത്. പിന്നീട് വ്യോമകേന്ദ്രത്തിലേക്ക് മാറ്റി.

പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വസതി കയ്യേറിയ ശേഷമാണ് താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

കടുനായക വ്യോമകേന്ദ്രത്തിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. രണ്ട് ബെല്‍ 412 ചോപ്പറുകളിലാണ് അദ്ദേഹത്തെയും പരിവാരങ്ങളെയും വ്യോമകേന്ദ്രത്തിലേക്കെത്തിച്ചത്.

അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് ഇപ്പോഴും പ്രസിഡന്റിന്റെ ഓഫിസില്‍നിന്ന് അറിയിപ്പുകളൊന്നുമില്ല. ഇന്ന് ദുബയിലേക്ക് കടക്കുമെന്ന സൂചനയുണ്ട്.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് പിടിച്ചെടുത്ത 17.85 ദശലക്ഷം രൂപ കോടതി കണ്ടുകെട്ടിയതായി പോലിസ് അറിയിച്ചു.

ഒരു പെട്ടി നിറയെ രേഖകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് സ്ഥലം വിട്ടത്.

തന്റെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച് 31ന് പ്രതിഷേധക്കാരെത്തിയപ്പോഴാണ് പ്രസിഡന്റ് ഇപ്പോഴത്തെ താമസസ്ഥലത്തെത്തിയത്.

രാജപക്‌സെ രാജിവയ്ക്കുകയാണെങ്കില്‍ റനില്‍ വിക്രമതുംഗെ ആക്റ്റിങ് പ്രധാനമന്ത്രിയാവും.

Tags:    

Similar News