രാഷ്ട്രീയ നിയമനം; ഇടത് സർക്കാർ ധൂർത്ത് അവസാനിപ്പിക്കണം: സി പി എ ലത്തീഫ്

Update: 2025-02-26 03:34 GMT

കൊടുങ്ങല്ലൂർ:കഴിഞ്ഞ പതിനാറ് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ ശമ്പള വർദ്ധനവിന് വേണ്ടി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയും രാഷ്ട്രീയ നിയമനങ്ങൾക്ക് അമിതമായ ശമ്പളം വർദ്ധിപ്പിക്കുകയും ചെയ്‌തത്‌ അപലപനീയമാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് പറഞ്ഞു.കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ എസ്ഡിപിഐ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "എമർജിംഗ് ടു പവർ" ലീഡേഴ്‌സ് മീറ്റ് ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് അമിത പ്രാധാന്യം നൽകുകയും സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുന്ന മോദിയുടെ അതേ പാതതന്നെയാണ് പിണറായിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറക്കൽ,പി കെ ഉസ്‌മാൻ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ഉമർ മുക്താർ,ബി കെ ഹുസൈൻ തങ്ങൾ ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി എം അക്ബർ,ഇ എം ലത്തീഫ് ജില്ലാ സെക്രട്ടറിമാരായ കെ ബി അബൂതാഹിർ, റഫീന സൈനുദ്ധീൻ,എ എം മുഹമ്മദ് റിയാസ്,ജില്ലാ ട്രഷറർ യഹിയ മന്ദലാംകുന്ന്,ഫവാസ് ചെമ്മല എന്നിവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്,സംസ്ഥാന ട്രഷറർ റഷീദ് ഉമരി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്‌മൽ ഇസ്‌മാഈൽ എന്നിവർ സംബന്ധിച്ചു.

Tags:    

Similar News