മലവെള്ളപ്പാച്ചിലില്‍ കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം ഒഴുകിയെത്തി (വീഡിയോ)

മലയാറ്റൂര്‍ മഹാഗണി തോട്ടത്തില്‍ നിന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ആന അപകടത്തില്‍ പെട്ടത്.

Update: 2020-08-09 10:20 GMT
മലവെള്ളപ്പാച്ചിലില്‍ കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം ഒഴുകിയെത്തി (വീഡിയോ)

കൊടുങ്ങല്ലൂര്‍: മലവെള്ളപ്പാച്ചില്‍ ശക്തമായ അടിയൊഴുക്ക് മൂലം കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയില്‍ താഴെ പഴക്കമുള്ള ഏകദേശം 20-25 വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പന്റെ ജഡമാണ് കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തിയത്. വടം കെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്.


Full View


മലയാറ്റൂര്‍ മഹാഗണി തോട്ടത്തില്‍ നിന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ആന അപകടത്തില്‍ പെട്ടത്. കാലടിയില്‍ വെച്ച് ആനയുടെ ജഡം ദൃശ്യമായതോടെ അവിടം മുതല്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് മാഞ്ഞാലി പുഴ വഴി പറവൂര്‍ ഗോതുരുത്തിലെത്തി അവിടെനിന്ന് കാഞ്ഞിരപ്പുഴയില്‍ അടിയുകയായിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിക്കുക.

Tags:    

Similar News