കാട്ടാന ആക്രമണം തടയിടാൻ ഇനി എഐയും; മൂന്നാറിൽ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്

ഇടുക്കി: വർധിച്ചു വരുന്ന കാട്ടാന ആക്രമണങ്ങൾക്ക് തടയിടാനൊരുങ്ങി വനം വകുപ്പ്. മൂന്നാറിലാണ് വനംവകുപ്പിൻ്റെ തയ്യാറെടുപ്പ്. ഡിജിറ്റൽ സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ചു കൊണ്ട് ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പദ്ധതി.
നിലവിൽ മുന്നറിയിപ്പിനായി എലിഫൻ്റ് ഏർലി മോണിങ് വാണിങ് സ്റ്റിറ്റമുണ്ട്. ആന പ്രദേശത്തുണ്ടെന്ന് വിവരം നൽകുന്ന ഈ വിദ്യ ആന ദിശ മാറി സഞ്ചരിച്ചാൽ ആളുകളെ അറിയിക്കാൻ പര്യാപ്തമല്ല. ഈ തടസ്സം മറികടന്ന് കൂടുതൽ പ്രായോജനകരമായ സംവിധാനം എന്ന നിലക്കാണ് പുതിയ പദ്ധതി രൂപീകരിക്കുന്നത്.
എഐ കാമറയലൂടെ കാട്ടാന സാന്നിദ്ധ്യം നിരീക്ഷിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുക വഴി ഒരു പരിധി വരെ ആക്രമണങ്ങൾക്ക് തടയിടാം എന്നാണ് കണക്കുകൂട്ടൽ.