മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടി വച്ചു പിടികൂടി; പ്രാഥമിക ചികില്‍സ നല്‍കി

ആതിരപ്പള്ളി: മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ അലയുകയായിരുന്ന കാട്ടാനയെ കുങ്കിയാനകളുടെ സഹായത്താല്‍ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി. മയക്കുവെടി വച്ചു പിടികൂടിയ ആനക്ക് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷമാണ് കോടനാട്ടെക്ക് കൊണ്ടു പോയത്. കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്.കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി വനംവകുപ്പ് എത്തിച്ചിരുന്നത്.
ജനുവരി 15 മുതലാണ് മുറിവേറ്റ ആനയെ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടിചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുറിവില്‍ പുഴുവരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ചികില്‍സ തുടരാന്‍ തീരുമാനിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.