
മലയാറ്റൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആനയുടെ ആരോഗ്യനില മോശം. ആനയെ ഇന്നുതന്നെ പിടികൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തില്‍ തയാറെടുപ്പുകള്‍ തുടങ്ങി.ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന് പറഞ്ഞിരുന്നെങ്കിലും ആന അവശനിലയിലായതോടെയാണ് തീരുമാനം മാറ്റിയത്.
കഴിഞ്ഞ മാസമാണ് മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികില്‍സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ആനയെ അസ്വസ്ഥനായി കണ്ടെത്തിയത്. നിലവില്‍ ആന, വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.