പഞ്ചാബില്‍ കാബിനറ്റ് യോഗം ആരംഭിച്ചു; 'രാജിവെച്ച' മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല

Update: 2021-09-29 07:38 GMT

ഛണ്ഡീഗഢ്: നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒരു ദിവസം പൂര്‍ത്തിയാവുമ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് യോഗം ചേര്‍ന്നു. ചന്നി മുഖ്യമന്ത്രിയായ ശേഷം ചേരുന്ന രണ്ടാമത്തെ യോഗമാണ് ഇത്. സിദ്ദുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാബിനറ്റില്‍ നിന്ന് രാജിവച്ച റസിയ സുല്‍ത്താന, ബ്രഹ്മ മഹിന്ദ്ര എന്നിവര്‍ യോഗത്തിനെത്തിയില്ല. 

വൈദ്യുതിച്ചാര്‍ജ്ജുമായി ബന്ധപ്പെട്ട ഫയലില്‍ തീരുമാനമെടുക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ ഉദ്ദേശ്യമെന്ന് മന്ത്രി രാജ് കുമാര്‍ വെര്‍ക പറഞ്ഞു. സിദ്ദു രാജിവച്ചാലും കോണ്‍ഗ്രസ്സില്‍ തന്നെ തുടരുമെന്നും തങ്ങള്‍ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ രന്‍ദീപ് സിങ് നഭ പറഞ്ഞു. സിദ്ദു പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിങ് രണ്ഡാവ പറഞ്ഞു.

അമരീന്ദര്‍ സിങ്ങുമായി നടന്ന പോരിനു ശേഷമാണ് സിദ്ദു കോണ്‍ഗ്രസ് മേധാവിയായി സ്ഥാനമേറ്റെടുത്തത്. തുടര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ അമരീന്ദര്‍ രാജിവച്ച് ചന്നി മുഖ്യമന്ത്രിയായി. കാബിനറ്റിലെ നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ചൊവ്വാഴ്ച സിദ്ദു കോണ്‍ഗ്രസ് മോധാവി സ്ഥാനം രാജിവച്ചു. 

Tags:    

Similar News