കിഫ്ബിക്കെതിരേ സിഎജി; ബജറ്റിന് പുറത്ത് നിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു

കിഫ്ബി ആകസ്മിത ബാധ്യതയെന്ന സര്‍ക്കാര്‍ വാദം സിഎജി തള്ളി

Update: 2022-07-20 09:52 GMT

തിരുവനന്തപുരം: പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി. കിഫ്ബി വായ്പയെ കുറിച്ച് പരാര്‍മര്‍ശിക്കുന്ന റിപോര്‍ട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെന്‍ഷന്‍ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ഈ രണ്ട് ഇനങ്ങളിലായി 9273.24 കോടി ബജറ്റിന് പുറത്ത് ആകെ കടമെടുത്തതായും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായാണ് സിഎജിയുടെ കണ്ടെത്തല്‍.

സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായി. ഇത് തുടര്‍ന്നാല്‍ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കല്‍ മാത്രം കടത്തിന് കാരണമാകും. കാലക്രമേണ ഭാവി തലമുറയ്ക്ക് ഭാരമാകും.

സര്‍ക്കാര്‍ വാദം തള്ളി സിഎജി

അതേസമയം കിഫ്ബിയില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളുകയാണ് സിഎജി. കിഫ്ബി ആകസ്മിത ബാധ്യതയെന്ന സര്‍ക്കാര്‍ വാദമാണ് തള്ളുന്നത്. കിഫ്ബി നേരിട്ടുള്ള ബാധ്യത തന്നെയാണ്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. ബാധ്യത സര്‍ക്കാര്‍ തന്നെ തീര്‍ക്കണം. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ റവന്യൂ കമ്മിയും ധനകമ്മിയും നിയന്ത്രിക്കുകയാണ് വേണ്ടെതെന്നും സിഎജി റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

Tags:    

Similar News