ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്;എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബിന് ജാമ്യം

കൊച്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ എംഎസ് സൊല്യൂഷന്‍സ് ഉടമയും ഒന്നാം പ്രതിയുമായ മുഹമ്മദ് ഷുഹൈബിന് ജാമ്യം. ജസ്റ്റിസ് പി വികുഞ്ഞികൃഷ്ണന്‍ ആണ് ജാമ്യമനുവദിച്ചത്. നേരത്തെ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി ഷുഹൈബിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.അതേ സമയം, താന്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ചോദ്യങ്ങളുടെ പ്രവചനം മാത്രമാണ് നടത്തിയതെന്നുമാണ് ഷുഹൈബിന്റെ വാദം.